October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ജനകീയ സദസ്സും പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.

SHARE

 

നാലാം ഘട്ട ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൻ്റെയും
പായം ഗ്രാമീണ വായനശാലയുടെയും സംയുക്തആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജനകീയ സദസ്സും ബോധവൽക്കരണ ക്ലാസും പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു. പായം മുക്ക് കേന്ദ്രീകരിച്ചു നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി രജനി നിർവഹിച്ചു. ഇരിട്ടി റെയിഞ്ച് അസി:എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ കെ കെ ഷാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ കണ്ണൂർ വിമുക്തി മാനേജർ അസി :എക്‌സൈസ് കമ്മിഷണർ ശ്രീ പി കെ സതീഷ് കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി സംസാരിച്ചു വായനശാല സെക്രട്ടറി ശ്രീ എം പവിത്രൻ സ്വാഗതം പറഞ്ഞു..ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്കമൽ,വാർഡ് മെമ്പർ പി പങ്കജാക്ഷി,വിമുക്തി കോഡിനേറ്റർ നെൽസൺ ടി തോമസ് എന്നിവർ ചടങ്ങിനു ആശംസകൾ പറഞ്ഞു..50ഓളം യുവജന വിദ്യാർത്ഥികൾ പെനാൽറ്റി ഷൂട്ട്ഔട്ടിൽ പങ്കെടുത്തു. വന്തിദ് ടി വിജയിയായി. മത്സരത്തിലെ വിജയികൾക്ക് പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:എം വിനോദ്കുമാർ ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു സംസാരിച്ചു. ചടങ്ങിന് ശ്രീ സുകുമാരൻ നന്ദി പറഞ്ഞു. പരിപാടിയിൽ പ്രീവന്റീവ് ഓഫിസർ ശ്രീ സി എം ജയിംസ്,പ്രിവന്റീവ് ഓഫിസർ ഗ്രേഡ് ശ്രീ ഷൈബി കുര്യൻ,സിവിൽ എക്‌സൈസ് ഓഫിസര്മാരായ ശ്രീ സന്ദീപ് ജി, ശ്രീ കെ കെ രാഗിൽ , സിവിൽ എക്‌സൈസ് ഓഫിസർ ഡ്രൈവർ ജോർജ് കെ ടി എന്നിവർ പങ്കെടുത്തു.