November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 18, 2026

പകൽ മാന്യനായ വസ്ത്രവ്യാപാരി, രാത്രി മഞ്ചേരിയെ വിറപ്പിക്കുന്ന മോഷ്ടാവ്, സ്വന്തമായി കോടികളുടെ ആഡംബര വീട്.

SHARE

 

മലപ്പുറം മഞ്ചേരി നഗരത്തെയും പോലീസിനെയും ഒരുപോലെ ഉറക്കം കെടുത്തിയ തുടർ മോഷണ പരമ്പരകൾക്ക് ഒടുവിൽ തിരശ്ശീല വീണു. ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് കവർച്ച നടത്തിയിരുന്ന കൊടുംകുറ്റവാളി, തേഞ്ഞിപ്പലം സ്വദേശി സൈനുദീനെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂറോളം മോഷണക്കേസുകളിൽ പ്രതിയെന്ന് പോലീസ്. പകൽ മാന്യനായ വസ്ത്രവ്യാപാരി, രാത്രിയിൽ മുഖംമൂടിയണിഞ്ഞ കള്ളൻ..അയൽവാസികളെയും നാട്ടുകാരെയും വസ്ത്രവ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച്, ആഡംബര കാറുകളിൽ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ സൈനുദ്ദീൻ കൃത്യമായി നിരീക്ഷിക്കും. തുടർന്ന് അർദ്ധരാത്രിയിൽ ഇരുചക്രവാഹനത്തിലെത്തി, മുഖം മറച്ച്, കൈകളിൽ ഗ്ലൗസ് ധരിച്ച് വീടിന്റെ മുൻവാതിൽ തകർത്താണ് ഇയാൾ അകത്തുകടന്നിരുന്നത്. മോഷണശേഷം തെളിവുകൾ നശിപ്പിക്കാനായി വീടുകളിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ കൂടി കവർന്നാണ് ഇയാൾ സ്ഥലം വിട്ടിരുന്നത്.

ഇയാൾ പതിനെട്ടാം വയസ്സിലാണ് മോഷണം തുടങ്ങിയതെന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്നും പോലീസ് പറയുന്നു. 2024-ൽ പാലക്കാട്ടെ മോഷണക്കേസുകളിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ കോഴിക്കോട് പോക്സോ കേസിലും പ്രതിയായി.ഇയാൾ മോഷണമുതൽ ഉപയോഗിച്ച് കാവനൂർ വടക്കമല റോഡിൽ കോടികൾ വിലമതിക്കുന്ന ആഡംബര വീട് നിർമ്മിക്കുകയായിരുന്നു. ഓരോ ജില്ലയിലും മോഷണം നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് മാറി ആഡംബര ജീവിതം നയിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. മഞ്ചേരി, കാവനൂർ, രാമൻകുളം എന്നിവിടങ്ങളിൽ സഹോദരിക്കും കുടുംബത്തിനുമൊപ്പം വാടകയ്ക്ക് താമസിച്ചുകൊണ്ടായിരുന്നു ഇയാൾ നഗരത്തിൽ മോഷണം ആസൂത്രണം ചെയ്തിരുന്നത്.

മോഷണം വ്യാപകമായതോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മഞ്ചേരി പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി അന്വേഷണം നടത്തുകയായിരുന്നു. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും പഴയ കുറ്റവാളികളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് സൈനുദ്ദീനീലേക്ക് പോലീസ് എത്തിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

You may have missed