August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 30, 2026

അഡ്വ. കെ സോമപ്രസാദ് വയോജന കമ്മീഷന്‍ ചെയർപേഴ്സൺ; അഞ്ചംഗ കമ്മീഷനെ നിയമിച്ചതായി മന്ത്രി ആര്‍ ബിന്ദു

SHARE

വയോജന കമ്മീഷന്‍ നിലവില്‍ വന്നതായും അഞ്ചംഗ കമ്മീഷനെ നിയമിച്ചതായും മന്ത്രി ആര്‍ ബിന്ദു. ചെയർപേഴ്സൺ ചുമതല അഡ്വ കെ സോമപ്രസാദിനാണ്. അരവിള രാമകൃഷ്ണന്‍, ഇ എം രാധ (വനിതാ അംഗം), കെ എന്‍ കെ നമ്പൂതിരി ,ലോപസ് മാത്യു എന്നിവരാണ് മറ്റ് അംഗങ്ങള്‍.

തിരുവനന്തപുരത്താണ് കമ്മീഷന്റെ ആസ്ഥാനം. 3 വര്‍ഷമായിരിക്കും കാലാവധി.ഗവ. സെക്രട്ടറി പദവിയ്ക്ക് തുല്യമാണ് ചെയർപേഴ്സൺ പദവി. കമ്മീഷന്‍ സെക്രട്ടറി, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍ നിയമനങ്ങള്‍ ഉണ്ടാകും. വനിതാ കമ്മീഷന് സമാനം നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.