September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 24, 2026

ഡോ. മേഴ്സി ഉമ്മൻ (94) അന്തരിച്ചു.

SHARE

പ്രമുഖ നേത്രരോഗ വിദഗ്ധയും കണ്ണൂർ സാറാ ബ്ലഡ് ബാങ്ക് ഉടമയുമായ ഡോ. മേഴ്സി ഉമ്മൻ (94) അന്തരിച്ചു.പ്രമുഖ നേത്രരോഗ വിദഗ്ധൻ പരേതനായ ഡോ. സി ഇ ഉമ്മനാണ് ഭർത്താവ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.

1955ൽ വെല്ലൂർ ക്രിസ്ത്യൻ കോളേജിൽ നിന്നാണ് മേഴ്സി ഉമ്മൻ മെഡിക്കൽ പഠനം പൂർത്തീകരിച്ചത്. 1956ൽ കേരള ഹെൽത്ത് സർവീസിൽ ചേർന്നു.

കൊല്ലം, എറണാകുളം സർക്കാർ ആശുപത്രികളിൽ ആദ്യകാലത്ത് ജോലി ചെയ്തിട്ടുണ്ട്. 1970ൽ സർക്കാർ സർവീസിൽ നിന്നും സ്വയം വിരമിച്ച് കണ്ണൂരിൽ സാറാ മെമ്മോറിയൽ മെഡിക്കൽ ലാബ് തുടങ്ങി.

കേരള സ്റ്റേറ്റ് വുമൺ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡൻ്റാണ്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന റോട്ടറി ഇന്നർ വിൽ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.