August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

ഇരിട്ടിനഗരസഭയിൽ സംഘാടക സമിതിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

SHARE

ഇരിട്ടി : അമീബിക് മസ്തിഷ്ക്ക ജ്വരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കുന്നതിന്
.സർക്കാർ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിട്ടി നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് നഗരസഭയിൽ സംഘാടക സമിതിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ജലാശയങ്ങൾ മലിനീകരിക്കപ്പെടുന്നതിൻ്റെ ഭാഗമായി ജലജന്യ രോഗങ്ങൾ വർദ്ധിച്ചു വരികയാണ്. ചിലഭാഗങ്ങളിൽ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്’. ഇതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്.നഗരസഭ പരിധിയിലെ മുഴുവൻ വീടുകളും ഒന്നാം ഘട്ടത്തിൽ ക്ലോറിനേഷൻ ചെയ്യുന്നതാണ്. ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ ഹരിത കർമ്മസേന കുടുംബശ്രീ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രവർത്തത്തിന് പങ്കാളികളാകും. പരിശീലന പരിപാടിയിൽ നഗരസഭ ചെയർ പേഴ്സൺ കെ. ശ്രീലത ‘അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക വിശദീകരണം നടത്തി. താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർ വൈസർ രാജേഷ് വി ജെയിംസ്, ഷിബു മോൻ സി.കെ. എന്നിവർ ക്ലാസ്സെടുത്തു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. സോയ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.കെ. ബൾക്കീസ്, നഗരസഭ ജെ.എച്ച്.ഐ സ്വപ്ന ശ്രീ , യംഗ് പ്രൊഫഷണൽ ശ്രേയ ,എം. ഗീത എന്നിവർ സംസാരിച്ചു