August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

കണ്ണൂർ നഗരത്തിൽ വൻ ലഹരി വേട്ട , അഞ്ച് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

SHARE

 

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി രാജ് കുമാറിനെ എക്സൈസ് അറസ്റ്റുചെയ്തു. എക്സൈസ്കമ്മിഷണർ സ്ക്വാഡ് അംഗം പി. വി ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നു രാവിലെ 7.30 ഓടെയായിരുന്നു പരിശോധന നടത്തിയത്. കണ്ണൂർ പ്രസ് ക്ളബ്ബ് പരിസത്ത് കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. അക്ഷയിയും സംഘവും ഇന്ന് രാവിലെ നടത്തിയ റെയ്ഡിലാണ് ഇതരസംസ്ഥാന തൊഴിലാളിയായപ്രതി പിടിയിലായത്.
പരിശോധനയിൽ അസി. ഇൻസ്പെക്ടർമാരായ വി പി ഉണ്ണികൃഷ്ണാൻ, എം കെ സന്തോഷ്, ഷജിത് കെ തുടങ്ങിയവരും ഉണ്ടായിരുന്നു.
ഓണം ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.