September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികനായ പൊലീസുകാരന് ദാരുണാന്ത്യം

SHARE

കൊല്ലം: കൊല്ലത്ത് അപകടത്തിൽ ബൈക്ക് യാത്രികനായ പൊലീസുകാരൻ മരിച്ചു. കടവൂർ സ്വദേശി അനൂപ് ആണ് മരിച്ചത്. 26 വയസായിരുന്നു. രാത്രി 12.30 യോടെ താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്താണ് അപകടം ഉണ്ടായത്. തെരുവ് നായ കുറുകെ ചാടിയാണ് അപകടമുണ്ടായതെന്നാണ് സംശയം. ബൈക്ക് നിയന്ത്രണം വിട്ട് വീണ് അനൂപിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അനൂപിന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.