September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

രണ്ടക്ക സംഖ്യയിൽ MLA മാരെ ലഭിക്കും, കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കാൻ കഴിയുന്ന ശക്തിയാവും BJP’; എസ് സുരേഷ്.

SHARE

നാളെ പ്രധാനമന്ത്രി കേരളത്തിൽ എത്തും. തിരുവല്ലയിൽ നാളെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അര ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. തിരുവനന്തപുരത്ത് റോഡ് ഷോ നടത്തും. നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി , നിതിൻ നബീൻ, രാജ്നാഥ് സിങ്, എസ് ജയശങ്കർ തുടങ്ങി ദേശീയ നേതാക്കൾ കേരളം സന്ദർശിക്കും.

എൻഡിഎ തികഞ്ഞ ആത്മവിശ്വാസത്തിൽ. NDA സഖ്യത്തിന് രണ്ടക്ക സംഖ്യയിൽ MLA മാരെ ലഭിക്കും. കേരളത്തിലേത് LDF നോ UDF നോ ഭൂരിപക്ഷമില്ലാത്ത തൂക്ക് നിയമസഭയായിരിക്കും.ഭരണത്തിൽ NDA നിർണായകശക്തിയാകും. ഇടതുപക്ഷവും വലതുപക്ഷവും വർഗീയവാദ പക്ഷമായി അധപ്പതിച്ചു. മതമൗലികവാദികളുടെ മുദ്രാവാക്യമുയർത്തി കേരളത്തിന്റെ ഭാവി തുലക്കാൻ നിൽക്കുകയാണ് ഇരുമുന്നണികളുമെന്ന് സുരേഷ് ആരോപിച്ചു.

വികസനമാണ് വികസനമാണ് വികസനമാണ് NDA മുദ്രാവാക്യം. 50 % ലേറെ മണ്ഡലങ്ങളിൽ ത്രികോണ മത്സരം. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും പ്രാമുഖ്യം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കും. നേമത്ത് LDF തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. അപരനെ ഇറക്കാൻ ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു.

പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ശിവൻകുട്ടി ഇടപെട്ടു. തിരുവനന്തപുരം നഗരത്തിൽ സർക്കാർ കുടിവെള്ളം മുട്ടിക്കുന്നു. BJP കൗൺസിലർമാർ ജയിച്ച 51 വാർഡുകളിൽ കുടിവെള്ളം മുടക്കുന്നു. സംസ്ഥാന സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗൂഢശ്രമം നടക്കുന്നു.

BJP യെ കരിവാരിത്തേക്കുന്നതിനുള്ള ശ്രമമാണിത്. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. വിഷയത്തിൽ അടിയന്തരമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. അങ്ങേയറ്റം നീചവും ദൗർഭാഗ്യകരവുമായ സംഭവമാണിത്. ഇതിൽനിന്ന് ശിവൻകുട്ടി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വാട്ടർ അതോറിറ്റിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രിക്കണം. ഇത്തവണ NDA നിർണായക ശക്തിയാവും. കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കാൻ കഴിയുന്ന ശക്തിയാവും. LDF SDPI യുടെ മുദ്രാവാക്യം ഉയർത്തുന്നു.

വിഡി സതീശന്റേത് ജമാഅത്ത് ഇസ്ലാമിയുടെ മുദ്രാവാക്യം. മോദിയുടെയും കേന്ദ്ര നേതാക്കളുടെയും സന്ദർശനം അനിവാര്യമാണ്. LDF നും UDF നും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ എന്തും അവകാശപ്പെടാം. അവശേഷിക്കുന്ന നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തും.

FCRA ബില്ലിൽ, കിരൺ റിജിജു സഭാ നേതാക്കളെ കാണുന്നതിൽ തനിക്ക് വ്യക്തതയില്ല. തീരുമാനിച്ചിരിക്കുന്ന പരിപാടി കോഫി വിത്ത് കിരൺ റിജിജു. FCRA യുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയെന്നും എസ് സുരേഷ് കൂട്ടിച്ചേർത്തു.