September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

അവധിക്കാലം മധുരമാക്കാൻ പാൽ പേട വീട്ടിൽ ഉണ്ടാക്കാം; ഈസി ആൻഡ് സിമ്പിൾ റെസിപ്പി ഇതാ.

SHARE

അവധിക്കാലം ആഘോഷിക്കാൻ വീട്ടിൽ പല സാധനങ്ങളും പരീക്ഷിക്കാറുണ്ട്. അതിന്റെ കൂടെ മധുരമുള്ള പാൽ പേട പരീക്ഷിച്ചാലോ? ഈസി റെസിപ്പി ഇതാ..

ആവശ്യ സാധങ്ങൾ:

പാൽ പൊടി – 2 കപ്പ്‌
പൊടിച്ച പഞ്ചസാര – അരക്കപ്പ്
പാൽ – അരക്കപ്പ്
സഫ്‌റോൺ – നുള്ളു
ഏലക്കാപ്പൊടി – 1 സ്പൂൺ
നെയ്യ് – 1 സ്പൂൺ

 

ഉണ്ടാക്കുന്ന വിധം:

ഒരു ഗ്ലാസിൽ കുറച്ച് ചൂടുള്ള പാൽ എടുക്കുക. അതിലേക്ക് സാഫ്രോൺ കുതിർത്ത് വയ്ക്കുക. ശേഷം ഒരു ബൗളിൽ എടുത്ത് വെച്ചിരിക്കുന്ന പാൽ പൊടി പാൽ ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. നന്നായി യോജിപ്പിച്ച ശേഷം അതിലേക്ക് സാഫ്രോൺ ചേർത്ത പാൽ ചേർക്കുക.

ശേഷം അടി കട്ടിയുള്ള പാത്രത്തിൽ യോജിപ്പിച്ച് വെച്ചിരിക്കുന്ന പാൽ പൊടി ചെറു തീയിൽ നന്നായി ഇളക്കുക. മിശ്രിതം കുറുകുമ്പോൾ അതിലേക്ക് പൊടിച്ച് വെച്ചിരിക്കുന്ന പഞ്ചസാരയും നെയ്യും ചേർത്ത് നന്നായി യോജിപ്പിക്കുക. അടി പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോൾ നെയ്യ് തൂത്ത പാത്രത്തിലേക്ക് മാറ്റി ചെറിയ ഉരുളകളാക്കി ഉപയോഗിക്കാം.