പെരുമ്പാമ്പിനെ പിടികൂടി.

മരത്തിൽ കയറിയ പെരു മ്പാമ്പിനെ പഗ് മാർക്ക് പ്രവർത്തകർ അഗ്നിരക്ഷാ സേനയുടെ സഹായത്തോ ടെ പിടികൂടി. തളാപ്പിലെ എ കെ ജി ആശുപത്രിക്ക് മുൻ വശത്തെ ഡോ. രാജേന്ദ്രപ്രസാദ്‌പാർക്കിലെ മരത്തിൽ തിങ്കളാഴ്ച രാവിലെ 10.30 നാണ് പെരുമ്പാമ്പിനെ കണ്ടത്. സമീപത്തെ ഓട്ടോ തൊഴിലാളികളാണ് പഗ് മാർക്ക് പ്രവർത്തകരെ വിവ രം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പഗ്മാർ ക്ക് പ്രവർത്തകരായ ശ്രീജി ത്ത് ഹാർവെസ്റ്റ്, ബഷീർ വയനാട് എന്നിവർ ചേർന്ന് മരത്തിൽ കയറി പാമ്പിനെ പിടികൂടി.

