മട്ടന്നൂർ കോളേജ് പോസ്റ്റോഫീസിന് താഴിടുന്നു.

പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ പ്രവർത്തിക്കുന്ന പോസ്റ്റോഫീസ് അടച്ചുപൂട്ടുന്നു.
മട്ടന്നൂർ സെക്ഷനിൽ ലയിപ്പിക്കു ന്നതിന്റെ ഭാഗമായാണ് അടച്ചുപൂ ട്ടൽ. ഇവിടത്തെ ജീവനക്കാരി യോട് മറ്റ് പോസ്റ്റ് ഓഫീസുകളി ലേക്ക് ഓപ്ഷൻ നൽകാൻ ആവ ശ്യപ്പെട്ടിരിക്കുകയാണ്. കൂത്തുപ റമ്പ് പോസ്റ്റോഫീസ് ഇൻസ്പെ ക്ടറാണ് ഇത് സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം ഇറക്കി യത്.
60 വർഷമായി മട്ടന്നൂർ കോളേ ജിൽ പ്രവർത്തിക്കുന്ന പോസ് റ്റോഫീസ് നിർത്തലാക്കുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അർ ബൻ ഏരിയയിൽ പ്രവർത്തി ക്കുന്നുവെന്ന കാരണം പറ ഞ്ഞാണ് കോളേജ് പോസ് റ്റോഫീസ് അടച്ചുപൂട്ടാൻ തപാൽ വകുപ്പ് തീരുമാനിച്ചത്. നഗരസഭാ അതിർത്തിയിലുള്ളപോസ്റ്റോഫീസ് വെള്ളിയാംപറ മ്പ് മുതലുള്ള മേഖലയിൽ ജന ങ്ങൾക്ക് മട്ടന്നൂർ നഗരത്തിലേക്ക് പോകാതെ തന്നെ തപാൽ സേവ നങ്ങൾ ലഭ്യമാകാൻ സഹായക മായിരുന്നു. ജനസംഖ്യാ അനുപാതം നോക്കിയാലും പോസ്റ്റ് ഓഫീ സ് നിർത്തലാക്കേണ്ടതില്ല. ജീവ നക്കാരെ കുറയ്ക്കുക എന്ന ലക്ഷ്യ മാണ് ഇതിനുപിന്നിലെന്ന് തപാൽ മേഖലയിലുള്ളവർ പറ യുന്നു.

