November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 17, 2026

K M ഷാജി വീണ്ടും വിദേശയാത്രക്കയ്ക്ക്; റഷ്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മുന്‍സിപ്പല്‍ ഫോറത്തില്‍ പങ്കെടുക്കും.

SHARE

തദ്ദേശ വകുപ്പ് മന്ത്രി മന്ത്രി കെ എം ഷാജി വീണ്ടും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. റഷ്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മുന്‍സിപ്പല്‍ ഫോറം 2026ല്‍ പങ്കെടുക്കാനാണ് മന്ത്രിയുടെ യാത്ര. നവംബര്‍ 23, 24 തീയതികളില്‍ മോസ്‌കോയിലെ റഷ്യ നാഷണല്‍ സെന്ററിലാണ് പരിപാടി നടക്കുന്നത്. കേന്ദ്രത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി മന്ത്രി അപേക്ഷ നല്‍കി എന്നാണ് ലഭിക്കുന്ന വിവരം. നവംബര്‍ 21നാണ് യാത്ര തിരിക്കുക. റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ റോസ്‌കോണ്‍ഗ്രസ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുസ്ഥിര നഗരപരിവര്‍ത്തനം: ആഗോള വെല്ലുവിളികളെ നേരിടല്‍ എന്നതാണ് ഈ വര്‍ഷത്തെ ഫോറത്തിന്റെ വിഷയം.മന്ത്രി മുമ്പ് നടത്തിയ വിദേശ യാത്ര ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഷാജി ചെക്ക് റിപ്പബ്ലിക്ക് പോയതില്‍ കേന്ദ്ര അനുമതി ഇല്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കൂടാതെ ക്രമിനല്‍ കേസ് പ്രതികള്‍ക്കൊപ്പമായിരുന്നു മന്ത്രി യാത്ര നടത്തിയതെന്ന് വിവരം . കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെയാണ് കെ എം ഷാജി പ്രാഗില്‍ പോയത്. നാല് രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ മാത്രമാണ് കെഎം ഷാജിക്ക് അനുമതി ലഭിച്ചിരുന്നത്. ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലന്റ്, യുഎഇ എന്നീ രാജ്യങ്ങളായിരുന്നു അത്.ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലേക്കുള്ള യാത്ര മന്ത്രി കെ എം ഷാജി ഒളിച്ചുവെച്ചതിന്റെ കാരണം വ്യക്തമാക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രാഗില്‍ കെ എം ഷാജിക്ക് ഒപ്പം വിവാദ മദ്യ കച്ചവടക്കാരന്‍ ജോണ്‍ സേവ്യറും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നിരവധി തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് ജോണ്‍ സേവ്യര്‍. കൂടാതെ വ്യജ രേഖ തട്ടിപ്പ് കേസ് പ്രതി ടോം ജോസഫും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സര്‍ക്കാര്‍ അനുമതി ഇല്ലാതെ മന്ത്രി വിദേശ യാത്ര നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നത്.