September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

വയനാട് ജനതയെ കയ്യൊഴിഞ്ഞ് കേന്ദ്രസർക്കാർ; ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ്പാ എഴുതിത്തള്ളാനാകില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം

SHARE

വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ വായ്പ എഴുതിത്തള്ളലിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രസർക്കാർ.ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് വായ്പ്പാ എഴുതിത്തള്ളണമെന്ന് ശുപാർശ നൽകാൻ അധികാരമില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ദുരന്ത നിവാരണ നിയമപ്രകാരം വായ്പ്പാ എഴുതിത്തള്ളാൻ അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചു. ദുരന്തനിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് മാർച്ചിൽ ഒഴിവാക്കിയിരുന്നു. ഇക്കാര്യം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചതായും കേന്ദ്രം അറിയിച്ചു.വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.