കുട്ടികളുടെ ആധാര്‍ സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാം.

കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാമെന്ന് സംസ്ഥാന ഐടി മിഷന് ഡയറക്ടര്‍ അറിയിച്ചു.
ആധാറില്‍ അഞ്ച്, പതിനഞ്ച് വയസുകളില്‍ ബയോമെട്രിക്സ് പുതുക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭിക്കും.
നവജാത ശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എന്റോൾ ചെയ്യാം. പൂജ്യം മുതൽ 5 വയസ് വരെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല.
മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുക. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി.
സിറ്റിസൺ കോൾ സെന്റർ: 1800 425 11800 (ടോൾ ഫ്രീ), 04712 335 523. കേരള സ്റ്റേറ്റ് ഐ ടി മിഷൻ (ആധാർ സെക്ഷൻ): 04712 525 442. ഇമെയിൽ: uidhelpdesk@kerala.gov.in.

