June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

വിവാഹ വാഗ്ദാനം നൽകി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

SHARE

 

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജമാൽ കരിപ്പൂരാണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ജമാൽ കരിപ്പൂരിനെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. തിങ്കളാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പഞ്ചായത്ത് അംഗം കൂടിയാണ് ജമാൽ കരിപ്പൂര്‍.