September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണം; തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

SHARE

 

തേനി ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽപെട്ട തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂർ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം തോട്ടത്തിൽ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം.

ലോവർ ക്യാമ്പിൽ താമസിച്ച് കൂലിപ്പണി ചെയ്തു വരികയായിരുന്നു സരസ്വതിയും ഭർത്താവും. എന്നത്തേയുംപോലെ ജോലിക്ക് പോയി തിരികെ വരുമ്പോഴായിരുന്നു സംഭവം. ഭർത്താവിനൊപ്പം വനാതിർത്തിയുലൂടെ പോകുമ്പോൾ വനത്തിൽ നിന്നുമെത്തിയ കാട്ടാനയാണ് ഇവരെ ആക്രമിച്ചത്.

ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സരസ്വതിയെ ഉടൻ തന്നെ ഗൂഡല്ലൂരിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കമ്പം സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോ‍ർട്ടത്തിനു ശേഷംബന്ധുക്കൾക്ക് വിട്ടു നൽകി.