September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

സർ സയ്യിദ് കോളജ് ഹെർബേരിയത്തിന്  ലോകോത്തര സൂചിക

SHARE

 

സർ സയ്യിദ് കോളജ് ബോട്ടണി വിഭാഗം ക്യാമ്പസിലെ മുഴുവൻ സസ്യങ്ങളുടെയും വിവരങ്ങൾ ചേർത്ത്എസ് എസ് സി ബ്ലൂം എന്ന പേരിൽ ബ്ലോഗ് തയ്യാറാക്കി.7000 ഹെർബേരിയം ഉള്ള ബോട്ടണി വകുപ്പ്
ന്യൂ യോർക്ക് ബോട്ടാനിക്കൽ ഗാർഡൻ ഇൻഡക്സ് ഹെർബേറിയോ രത്തിൽ ഇടം പിടിച്ചു.

എസ് എസ് സി ഹെർബേറിയം എന്ന ലേബലിൽ ആണ് ഇനി അറിയപ്പെടുക.

ലോകത്തിലെ ഏതു കോണിലുള്ളവർക്കും ഇനി ഈ സൗകര്യം കിട്ടും.

എസ് എസ് സി  ഹെർബേറിയം എന്ന ബ്ലോഗ് കൂടി തയ്യാറായിട്ടുണ്ട്.

ഇതിൽ മുഴുവൻ ഹെർബറിയവും കാണാൻ സാധിക്കും.
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സസ്യങ്ങളുടെ ശാസ്ത്രീയ നാമം,
ഔഷധ ഗുണങ്ങൾ,മറ്റു വിവരങ്ങൾ എന്നിവ അറിയാൻ ഇത് സഹായകമാവും.

കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും കൃഷ്ണമേനോൻ വനിത കോളജ് പ്രിൻസിപ്പാളുമായ ഡോ: കെ ടി  ചന്ദ്രമോഹനൻ ബ്ലോഗിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു.

കോളജ് പ്രിൻസിപ്പൽ ഡോ:  ഇസ്മായിൽ ഒലായിക്കര അധ്യക്ഷത വഹിച്ചു.

ഡോ :താജോ അബ്രഹാം, ഡോ: നഫീസ ബേബി സംസാരിച്ചു .

ബോട്ടണി വിഭാഗം മേധാവി ഡോ: പി ശ്രീജ സ്വാഗതവും ഡോ: അബ്ദുസലാം നന്ദിയും പറഞ്ഞു