August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 30, 2026

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു LDF പ്രവർത്തകർ ഇരിക്കൂർ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു

SHARE

 

ഇരിക്കൂർ : ജലനിധി കുടിവെള്ള വിതരണത്തിലുള്ള പഞ്ചായത്തിൻ്റെ അനാസ്ഥ, പൊതു ശ്മശാനത്തോടുള്ള അവഗണന, തകർന്ന ഗ്രാമീണ റോഡുകൾ മുൻഗണന നൽകി നന്നാക്കാത്തതിനെതിരെയും, പുതിയ ലൈറ്റ് സ്ഥാപിക്കുന്നതിലുള്ള വിവേചനം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിക്കൂർ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് പള്ളിവാത്ത് ഹുസൈൻ ഹാജിയുടെ അധ്യക്ഷതയിൽ ശ്രീകണ്ഠപുരം CPI(M) ഏരിയ സെക്രട്ടറി MC രാഘവൻ ഉദ്ഘാടനം ചെയ്തു.
മടവൂർ അബ്ദുൽ ഖാദർ. ( CPI ) . രാജേഷ് (ജനതാദൾ),പി. പി. രാജേഷ്
ജനതാദൾ ( എസ്)ജില്ലാ കമ്മിറ്റി അംഗം, എം.ബാബുരാജ് ( CPM ) തുടങ്ങിയവർ സംസാരിച്ചു. സി.രാജീവൻ സ്വാഗതവും എം.ദിനേശൻ നന്ദിയും പറഞ്ഞു