August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

എന്റെ പ്രിയ നടന്‍, നസ്‌ലെന്‍ നിഷ്‌കളങ്കനായ കള്ളന്‍’: പ്രശംസയുമായി പ്രിയദര്‍ശന്‍

SHARE

മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് നസ്‌ലെന്‍. ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ വന്ന നസ്‌ലെന്‍ മലയാള സിനിമക്ക് തുടര്‍ച്ചയായി ഹിറ്റ് സമ്മാനിക്കുന്ന നടനും കൂടിയാണ്. നസ്‌ലെന് പാന്‍ ഇന്ത്യന്‍ റീച്ച് സമ്മാനിച്ച സിനിമയായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പ്രേമലു. ഇപ്പോള്‍ താരത്തിന്റെ അഭിനയത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍.

നസ്‌ലെന്‍ നായകനായും കല്ല്യാണി പ്രിയദര്‍ശന്‍ നായികയായുമെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കുന്ന പുതിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് പ്രിയദര്‍ശന്‍ നസ്ലെലന്റെ അഭിനയത്തെ കുറിച്ച് പരാമര്‍ശിച്ചത്. ‘നസ്‌ലെന്‍ എന്റെ ഫേവറിറ്റ് ആക്ടറാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ കമലഹാസന്റെ വിഷ്ണു വിജയം എന്ന സിനിമയെല്ലാം കാണുന്ന സമയത്ത് കമല്‍ ഹാസനെ പോലെ ഒരു നടനെ കണ്ടിട്ടില്ല. നിഷ്‌കളങ്കത ഉണ്ടെങ്കിലും ഭയങ്കര കള്ളത്തരമാണെന്ന് നമുക്ക് തോന്നില്ല, അതേ സാധനം രണ്ടാമതിറങ്ങിയിരിക്കുയാണ്, നസ്‌ലെന്‍ ആയിട്ട്. അത്രയും നിഷ്‌കളങ്കത തോന്നിയ നടനാണ് നസ്‌ലെന്‍. ഒരു കള്ളനാണവന്‍ എന്നുമായിരുന്നു പ്രിയദര്‍ശന്റെ വാക്കുകള്‍.നേരത്തെയും നസ്‌ലെന്റെ അഭിനയത്തെ പ്രശംസിച്ച് പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു. വളരെ മികച്ച നടനാണ് നസ്‌ലെന്‍ എന്നും അവന്റെ പ്രകടനം നന്നായി ആസ്വദിച്ചെന്നുമായിരുന്നു പ്രേമലുവിലെ നസ്‌ലെന്റെ അഭിനയത്തെ കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്.