September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

അജു വർഗ്ഗീസും ജോണി ആൻ്റണിയും ഒന്നിക്കുന്ന ‘സ്വർഗം’ ട്രെയിലർ റിലീസായി

SHARE

റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന ‘സ്വർഗം’ എന്ന സിനിമയുടെ ട്രെയിലർ റിലീസായി. ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’ എന്ന സിനിമയുടെ വിജയത്തിനുശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർ​ഗം. അജു വർഗ്ഗീസും ജോണി ആൻ്റണിയും പ്രധാന വേഷത്തിലെത്തുന്ന സിനിമ കുടുംബ ചിത്രമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ക്ടോബർ അവസാനത്തോടു കൂടി ചിത്രം പ്രദർശനത്തിനെത്തും.

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. രസകരവും ഹൃദയസ്പർശിയായതുമായ ഒട്ടേറെ രംഗങ്ങൾ ചേർത്തുവെച്ചാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.മഞ്ജു പിള്ള, അനന്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ് & ടീമാണ് നിർമ്മാണം. സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, ‘ജയ ജയ ഹേ’ ഫെയിം കുടശനാട് കനകം, തുഷാര പിള്ള, ‘ആക്ഷൻ ഹീറോ ബിജു’ ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.