ആരുടെ ഇടപെടല്‍…; നീലേശ്വരത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതില്‍ ബിജെപിയില്‍ അവകാശപ്പോര്.

കാസര്‍കോട് നീലേശ്വരത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതില്‍ ബിജെപിയില്‍ അവകാശപ്പോര്. താന്‍ അയച്ച കത്ത് പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. രാജീവ് ചന്ദ്രശേഖറിന്റെയും, പി കെ കൃഷ്ണദാസിന്റെയും ഇടപെടല്‍ മൂലമാണ് സ്‌റ്റോപ്പ് അനുവദിച്ചതെന്നാണ് ബിജെപി ജില്ലാ അധ്യക്ഷ എം എല്‍ അശ്വനിയുടെ വാദം. ഇരുവര്‍ക്കും നന്ദി അറിയിച്ച് എം എല്‍ അശ്വിനിയും പോസ്റ്റ് പങ്കുവെച്ചു.
പൂനെ-എറണാകുളം എക്‌സ്പ്രസ്, രാമേശ്വരം-മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് എന്നീ രണ്ട് ട്രെയിനുകള്‍ക്കാണ് കാസര്‍കോട് നീലേശ്വരത്ത് സ്‌റ്റോപ്പുകള്‍ അനുവദിച്ചത്. ആദ്യം ഇതിന്റെ ക്രഡിറ്റിനായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചത് ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വനിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെയും ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെയും ഇടപടലില്‍ സ്റ്റോപ്പ് അനുവദിച്ചു എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.എന്നാല്‍ താന്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് അയക്കുകയും ആ കത്ത് പരിഗണിച്ചാണ് ട്രയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചതും എന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയുടെ പോസ്റ്റില്‍ ഉള്ളത്. പോസ്റ്റുകളുടെ കമന്റുകളിലും ഈ പോര് നടക്കുന്നുണ്ട്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കുക എന്നത് നീലേശ്വരത്തെ ജനങ്ങളുടെ ദീർഘകാലമായ ആവശ്യമായിരുന്നു. ജനങ്ങളുടെ യാത്രാ ക്ലേശം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുന്ന തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യമാണ് ഉണ്ടായതെങ്കിലും അതിന്റെ ക്രഡിറ്റില്‍ ബിജെപിയില്‍ തന്നെ തര്‍ക്കം രൂക്ഷമാകുകയാണ്.

