November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

മോഹൻലാലിനും അക്ഷയ് കുമാറിനുമൊപ്പം ശക്തമായ തിരിച്ചുവരവിനായി പ്രിയദർശൻ, ഒരുങ്ങുന്നത് വമ്പൻ സിനിമകൾ

SHARE

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. എന്നും ഓർത്തിരിക്കുന്ന നിരവധി കോമഡി, ആക്ഷൻ സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് അദ്ദേഹം. 1984 ൽ പൂച്ചക്കൊരു മൂക്കുത്തിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ കരിയറിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 96 സിനിമകൾ ഇതുവരെ പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയിട്ടുള്ളത്. ഹിന്ദിയിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.

സെയ്ഫ് അലി ഖാൻ, ബോബി ഡിയോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ഇതില്‍ ആദ്യത്തേത്. മോഹൻലാൽ നായകനായി എത്തി പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഒപ്പത്തിന്റെ റീമേക്ക് ആണിത്. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായക കഥാപാത്രത്തെ സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുമ്പോൾ സമുദ്രക്കനിയുടെ വില്ലനെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത്. 2025 ൽ ചിത്രം തിയേറ്ററിലെത്തും.

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള കൂട്ടുകെട്ടാണ് പ്രിയദർശൻ – അക്ഷയ് കുമാർ. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. ഏറെ കാലത്തിന് വേഷം വീണ്ടും അക്ഷയ് കുമാറുമായി ഒന്നിക്കുകയാണ് പ്രിയദർശൻ. ഭൂത് ബംഗ്ലാ എന്ന് പേരിട്ട ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. 2025 ല്‍ പ്രദര്‍ശനത്തിനെത്തും. 2010 ൽ പ്രദർശനത്തിനെത്തിയ ഖട്ടാ മീട്ടായാണ് പ്രിയദർശന്റെ സംവിധാനത്തിൽ അക്ഷയ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിലത്തെ ചിത്രം.

weone kerala sm