November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 18, 2026

കോലാലംപൂർ പെർതാക് നദിയിലെ മലവെള്ളപ്പാച്ചിലിൽ കാണാതായ തലശ്ശേരി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

SHARE

 

തലശ്ശേരി: മലേഷ്യയിലെ കോലാലംപൂർ പെർതാക് നദിയിലെ വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ തലശ്ശേരി കൊമ്മൽ വയലിലെ മാണിക്കോത്ത് രഘുനാഥിൻ്റെ (48) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. മലേഷ്യയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന രഘുനാഥ് കഴിഞ്ഞ 9 ന് ദീപാവലി ആഘോഷിക്കാൻ കൂട്ടുകാരോടൊപ്പം വിനോദയാത്രക്ക് പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാത്രി ക്വാലാലംബൂരിൽ നിന്ന് പുറപ്പെടുന്ന മലേഷ്യൻ എയർലൈൻസിന്റെ വിമാനത്തിൽ രാത്രി 11.30 ഓടെ നെടുമ്പാശ്ശേരിയിലെത്തിക്കും.പ്രത്യേക ആംബുലൻസിൽ നാളെ രാവിലെ ആറോടെ തലശ്ശേരി കൊമ്മൽ വയലിലെ വീട്ടിലെത്തിക്കും. ഒരു മണിക്കുർ പൊതുദർശനത്തിന് വെച്ച ശേഷം മാഹി പന്തക്കലിലെ പുതുതായി നിർമ്മിച്ച സ്വന്തം വീട്ടിലെത്തിക്കും. തുടർന്ന് ഒരു മണിക്കൂറിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും. പരേതനായ മാണിക്കോത്ത് ശങ്കു- രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: സീബ (അധ്യാപിക) മകൾ: നിയനാഥ്. സഹോദരങ്ങൾ: ഷാജിവ് (കാനഡ), ഷിനോജ്.

You may have missed