August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 20, 2026

കോടിക്കിലുക്കത്തിൽ ‘മണിച്ചിത്രത്താഴ്’ ; റീ റിലീസിൽ ഇതുവരെ നേട്ടം 2 കോടി

SHARE

31 വർഷത്തിന് ശേഷവും തിയറ്ററിൽ ആളെ നിറച്ച് ‘മണിച്ചിത്രത്താഴ്’. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി ആണ് കണക്കാക്കപ്പെടുന്നത്. ആഗസ്റ്റ് 17 ന് റീറീലീസ്‌ ചെയ്ത ചിത്രം ആറ് ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്ന് 2.10 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചിത്രത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്.