വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു.

എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി ക്യാംപസിൽ കുഴഞ്ഞ് വീണ് മരിച്ചു.
ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ബി- ടെക് രണ്ടാം വർഷ വിദ്യാർത്ഥിനിഅൽഫോൻസാ ജേക്കബ് (20) ആണ് ഇന്ന് രാവിലെ 9 മണിയോടെ ക്യാംപസിൽ കുഴഞ്ഞ് വീണ് മരിച്ചത്.കോളേജ് സ്റ്റോപ്പിൽ ബസിറങ്ങി ക്ലാസിലേക്ക് നടന്ന് പോകുന്നതിനിടെ വഴിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ സഹപാഠികൾ ചേർന്ന് ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഉളിക്കൽ നെല്ലിക്കാം പൊയിലിലെ കാരാമയിൽ ചാക്കോച്ചൻ്റെ മകളാണ്


