August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 20, 2026

യുവ നടിയുടെ ലൈംഗിക ആരോപണം; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്

SHARE

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്. രാജിക്കത്ത് മോഹന്‍ലാലിന് കൈമാറി.  കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. നടന്‍ സിദ്ദിഖ് തലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് ആരോപിച്ചു. തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. സിദ്ദിഖ് കൊടും ക്രിമിനലാണ് എന്നും രേവതി സമ്പത്ത് ആരോപിച്ചു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സിദ്ദിഖിനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്.

‘പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് തനിക്ക് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കില്‍ മെസ്സേജുകള്‍ അയച്ചു. സിനിമയുടെ ഡിസ്‌കേഷ്‌ന് എത്തിയതായിരുന്നു ഞാന്‍. 21 വയസ്സ് ഉള്ളപ്പോഴാണ് സംഭവം. മോളെ എന്ന് വിളിച്ചായിരുന്നു ആദ്യ സമീപനം. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് അബ്യൂസ് ഉണ്ടായി. ഡിസ്‌കഷ്‌ന് വന്നപ്പോള്‍ സെക്ഷ്വലി അബ്യൂസ് ചെയ്തു. ഇപ്പൊള്‍ കാണുന്ന മുഖമല്ല അയാളുടേത്. അയാള്‍ അടിക്കുകയും ഇടിക്കുകയും ചെയ്തു.

കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്ന് പോയി. അതിക്രമം നടന്നതിന് ശേഷം സിദ്ദിഖ് ഒന്നും സംഭവിക്കാത്ത മട്ടില്‍ എന്റെ മുന്നില്‍ നിന്നു. സ്ഥിരം സംഭവമാണ് എന്ന നിലയില്‍ എല്ലാവരും പ്രതികരിച്ചു. എല്ലാവരും അറിഞ്ഞുകൊണ്ട് ചെയ്യുന്നതുപോലെയാണ് തോന്നിയത്’- രേവതി സമ്പത്ത് പറഞ്ഞു.